വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ വീട്ടിലിരുന്നു; സർക്കാർ ജീവനക്കാരിക്ക് ഏഴ് വർഷം തടവ് ശിക്ഷ, ജോലിയും പോയി
കുവൈത്ത് സിറ്റി: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിൽ സർക്കാർ ഏജൻസിയിലെ ജീവനക്കാരിക്ക് ഏഴ് വർഷം തടവ് ശിക്ഷ. കുവൈത്തിലാണ് സംഭവം. ക്രമിനൽ കോടതിയാണ് സ്ത്രീക്ക് ശിക്ഷ വിധിച്ചത്. കുവൈത്ത് സ്വദേശിനിയാണ് സ്ത്രീ.19 ദിവസമാണ് ഇവർ ജോലിക്ക് ഹാജരാകാതിരുന്നത്. ഈ ദിവസങ്ങളുടെ മൂല്യം കണക്കാക്കി പിഴയും വിധിച്ചിട്ടുണ്ട്. സ്ത്രീയെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ജോലിക്ക് ഹാജരാകാതെ വീട്ടിലിരിക്കുന്ന കേസുകൾ കുവൈത്തിൽ വർദ്ധിച്ചുവരികയാണ്. തടവ് ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നതിനായി 500 കുവൈത്തി ദിനാറിന്റെ സാമ്പത്തിക ഗ്യാരന്റി നൽകണമെന്നും കോടതി ഉത്തരവിട്ടു.