കൊച്ചിയിൽ ലോറിയിലേക്ക് കാറിടിച്ചുകയറി; ഒരാൾ മരിച്ചു, അപകടത്തിൽപെട്ടത് മലപ്പുറം സ്വദേശികൾ
കൊച്ചി: പെരുമ്പാവൂറിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ചുകയറി ഒരാൾ മരിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി ജിനീഷ് (38) ആണ് മരിച്ചത്. മൂവാറ്റുപുഴ- പെരുമ്പാവൂർ റോഡിലുള്ള മണ്ണൂരിൽ ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ എതിർദിശയിൽ നിന്ന് വന്ന കാറിടിച്ചു കയറുകയായിരുന്നു. ഡ്രെെവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.