എം .ബി. ബി .എസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞന് നഷ്ടമായത് 18 ലക്ഷം രൂപ
ബെംഗളൂരു: മകള്‍ക്ക് ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞന്റെ 18 ലക്ഷം രൂപ തട്ടിയതായി പരാതി. മുംബൈ സ്വദേശിയായ ചിദാനന്ദ ശിവപ്പ മഗ്ദൂം ആണ് ബെംഗളൂരുവിലെ ഊപ്പര്പേട്ട് പോലീസില്‍ പരാതി നല്‍കിയത്.
രണ്ടുമാസം മുമ്പാണ് ബെംഗളൂരുവിലെ പ്രമുഖ കോളേജില്‍ എം.ബി.ബി.എസ്. സീറ്റ് ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് അരുണ്‍ ദാസ് എന്നയാള്‍ ചിദാനന്ദയെ ബന്ധപ്പെട്ടത്. 18 ലക്ഷം രൂപ തലവരിപ്പണമായും 10 ലക്ഷംരൂപ ഫീസായും നല്കാന് തയ്യാറാണെങ്കില്‍ സീറ്റ് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
കോളേജില്‍ അടയ്ക്കാമെന്നുപറഞ്ഞ് തലവരിപ്പണം കൈപ്പറ്റിയശേഷം ഇയാള്‍ മുങ്ങിയെന്നാണ് പരാതി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും തട്ടിപ്പുകാര്‍ക്ക് എങ്ങനെയാണ് ചിദാനന്ദയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചതെന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.