കാഞ്ഞങ്ങാട്:പൂട്ടിപ്പോയ സ്വര്‍ണ്ണാഭരണശാല ഫാഷന്ഗോള്ഡിന് 17 ഡയറക്ടര്‍മാര്‍. ഒരു ജനറല്‍ മാനേജര്‍.ഇവരാരും ഫാഷന്‍ഗോള്‍ഡിന്റെ ഒരു രേഖയിലുമില്ല.മറിച്ച് ഫാഷന്‍ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന ജ്വല്ലറിയുടെ വെബ്സൈറ്റില്‍ ജ്വല്ലറി സ്വന്തമായി അടിച്ചുകയറ്റിയിട്ടുള്ള ഡയറക്ടര്‍മാരുടെ പേരുകള്‍ ശ്രദ്ധിക്കുക.പരേതനായ മഞ്ചേശ്വരം എംഎല്‍ഏ പി.ബി.അബദുള്‍ റസാഖ്,മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കല്ലട്ര മഹിന്‍ ഹാജി,ഹാരിസ് അബ്ദുള്‍ ഖാദര്‍,ഏ.ടി.പി. അബ്ദുള്‍ ഹമീദ്,എം.എം.മുഹമ്മദ് കുഞ്ഞി ഹാജി,യു.അബ്ദുള്‍ റസാഖ്,അഷറഫ് അയിഡീഡ്,സി.പി.കുഞ്ഞബ്ദുല്ല,ഇ.എം.അബ്ദുള്‍ അസീസ്,ഷാഫി ഹാജി,അഷറഫ് കോടിയില്‍,ഏ.ജി.ഫസല്‍,എം.എസ്.ഹമീദ്, കെ.അബ്ദുള്‍ സലാം, സാഹിറ ഷെമീര്‍,എ.പി.ഹാഷീം,സി.എച്ച്.നൗഷാദ്,എന്നിവര്‍ ഫാഷന്‍ഗോള്‍ഡിന്റെ വെബ്സൈറ്റിലുള്ള ഡയറക്ടര്‍മാരാണ്.ചുരിങ്ങിയ തുക 50 ലക്ഷം രൂപയും അതിനുമുകളിലുള്ള തുകയും ഈ ജ്വല്ലറിയില്‍ ഡിപ്പോസിറ്റായി ലാഭവിഹിതത്തിന് മുടക്കിയ സമ്പന്നരെയാണ് ഫാഷന്‍ഗോള്‍ഡ് ഡയറക്ടര്‍മാരായി പ്രഖ്യാപിച്ചിട്ടുള്ളത്. ഫാഷന്‍ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ജനറല്‍ മാനേജരായി വെബ്സൈറ്റില്‍ കാണുന്ന പേര് സൈനുല്‍ ആബിദീന്‍ ടി.കെ.ആണ്. ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍ ഫാഷന്‍ഗോള്‍ഡ് ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടറായി രംഗത്തുള്ള ടി.കെ.പൂക്കോയ തങ്ങളുടെ ബന്ധുവാണ്. പരേതനായ മഞ്ചേശ്വരം എംഎല്‍ഏ പി.ബി.അബദുള്‍ റസാഖ് ഫാഷന്‍ഗോള്‍ഡില്‍ 75 ലക്ഷം രൂപ മുടക്കിയിരുന്നുവെങ്കിലും റസാഖിന്റെ ബന്ധുവിന്റെ വിവാഹത്തിന് 75 ലക്ഷം രൂപയ്ക്ക് ഫാഷന്‍ഗോള്‍ഡില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയതായി പി.ബി.അബദുള്‍ റസാഖുമായുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഫാഷന്‍ഗോള്‍ഡിന്റെ ഗ്രൂപ്പ് ഡയറക്ടര്‍ പദവി നല്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത് രണ്ടു പേര് മാത്രമാണ്.ഒന്ന് ചന്തേരിയിലെപ്രവാസിഎ.ജി.മുഹമ്മദ്കുഞ്ഞി ഹാജിയാണ്. എ.ജി.മുഹമ്മദ്കുഞ്ഞി ഹാജി 2 കോടി രൂപ ഫാഷന്‍ ജ്വല്ലറിയില്‍ മുടക്കിയിട്ടുണ്ടെന്ന് ഹാജിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.മറ്റൊരു ഗ്രൂപ്പ് ഡയറക്ടര്‍ സൈനുദ്ദീനാണ്.2കോടി രൂപയ്ക്ക് മുകളില്‍ മുടക്കിയിട്ടുള്ളവരെയാണ് ഈ ജ്വല്ലറി ഗ്രൂപ്പ് ഡയറക്ര്മാരാക്കി വെബ്സൈറ്റില്‍ പേര് പുറത്ത് വിട്ടിട്ടുള്ളത്. ഡയറക്ടര്‍മാരില്‍ പ്രമുഖന് പഴയങ്ങാടിയിലെ എം.എം.മുഹമ്മദ്കുഞ്ഞി ഹാജിയാണ്.ഇദ്ദേഹത്തിനായിരുന്നു പയ്യന്നൂര്‍ ഫാഷന്‍ഗോള്‍ഡിന്റെ ചുമതല.പയ്യന്നൂരിലും ചെറുവത്തൂരിലും കാസര്‍കോട്ടും ഫാഷന്ജ്വല്ലറികള് പൂട്ടിയതോടെ അങ്കലാപ്പിലായത്.പണവും സ്വര്‍ണ്ണവും നഷ്ടപ്പെട്ട ഇടനിലക്കാരായ കുടുംബങ്ങളാണ്.പണത്തിന് പകരം വീട്ടില്‍ കിടന്നിരുന്ന 50,100,200 പവന് വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ലാഭവിഹിതം പ്രതീക്ഷിച്ച് ഫാഷന്‍ഗോള്‍ഡില്‍ നിക്ഷേപിച്ച ഇടനില കുടുംബങ്ങളുടെ ആകെ സമ്പാദ്യമായ സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടു.