കാമുകിയുടെ പിതാവ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി; ഭയന്നുപോയ എൻജിനിയർ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
ഇടുക്കി: കാമുകിയുടെ പിതാവ് വിളിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ എൻജിനിയർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അടിമാലി സ്വദേശിയായ യുവാവ് വെള്ളത്തൂവൽ സ്വദേശിനിയുമായി പ്രണയത്തിലായിരുന്നു.മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ പിതാവ് യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഭയന്നുപോയ യുവാവ് വിഷവും വാങ്ങി കുമ്പൻപാറയിലെ 3600 അടി ഉയരമുള്ള പെട്ടിമുടി മലയിൽ കയറുകയായിരുന്നു. ഇക്കാര്യമറിഞ്ഞതോടെ ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മൊബൈൽ ഫോൺ ലൊക്കേഷനിൽ യുവാവ് പെട്ടിമുടിയിലാണെന്ന് കണ്ടെത്തി. തുടർന്ന് അടിമാലി പൊലീസ് സംഭവസ്ഥലത്തേക്ക് പോകുകയായിരുന്നു. വിഷം കഴിച്ച് അവശനിലയിലായ യുവാവിനെ പൊലീസ് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്.