ടാങ്കറിന്റെ ബ്രേക്ക് തകരാറിലായി, ഹൈവേയിൽ കൂട്ടിയിടിച്ചത് നാൽപ്പത്തിയെട്ട് വാഹനങ്ങളെ; മുപ്പത്തിയെട്ട് പേർക്ക് പരിക്ക്
ന്യൂഡൽഹി: പൂനെയിലെ നവലെ പാലത്തിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ടതിനെത്തുടർന്നുണ്ടായ അപകടത്തിൽ മുപ്പത്തിയെട്ട് പേർക്ക് പരിക്ക്. നാൽപ്പത്തിയെട്ടോളം വാഹനങ്ങളുമായിട്ടാണ് ലോറി കൂട്ടിയിടിച്ചതെന്ന് അധികൃതർ അറിയിച്ചു.
പൂനെ അഗ്നിശമന സേനയുടെയും പൂനെ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റിയിലെയും അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പൂനെയിലേക്ക് പോവുകയായിരുന്ന ടാങ്കറിന്റെ ബ്രേക്ക് തകരാറിലാകുകയായിരുന്നു.
ഇന്നലെ രാത്രി ഒൻപതുമണിയോടെയായിരുന്നു അപകടം നടന്നത്. നവലെ പാലത്തിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചിരുന്നു.