കാസർകോട്: എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു. അണങ്കൂര്‍ ടി.വി റോഡിലെ സലീന മന്‍സില്‍ സലീമിന്റെ മകന് മുഹമ്മദ് ഹബീബുറഹ്മാൻ (25) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 23ന് അണങ്കൂരിലെ വീട്ടില്‍ വെച്ച് പാലില്‍ എലിവിഷം കലര്‍ത്തി ഹബീബുറഹ് മാന്‍ കുടിച്ചത്. 24ന് ഛര്‍ദിയെ തുടര്‍ന്ന് നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചു. നില വഷളായതിനാല്‍ കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ചതായിരുന്നു. അവിടെ വെച്ച് ചൊവ്വാഴ്ച വൈകിട്ട് മരണപ്പെടുകയായിരുന്നു.
ഭാര്യയുമായി പിണങ്ങിയാണ് ഹബീബ് വിഷം കഴിച്ചതെന്ന് പോലീസ് പറഞ്ഞു.മയക്കുമരുന്ന് കേസിലും കാപ്പ ഉള്‍പെടെ നിരവധി കേസുകളിലും പ്രതിയായിരുന്നു ഹബീബ്. ഭാര്യ ഫര്‍സാന മടിക്കേരി സ്വദേശിനിയാണ്. 40 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞുണ്ട്. സഹോദരങ്ങള്‍: സലീന, നാസിമ, റിയാസ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ വിട്ടുകൊടുത്തു. രാത്രിയോടെ നാട്ടിലെത്തിച്ച് ഖബറടക്കം നടക്കും.