ന്യൂദല്‍ഹി: മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള് ബിജെപിയിലേക്ക്. ഇന്ന് സൈന ബിജെപിയുടെ ഔദ്യോഗിക മെമ്പര്‍ഷിപ്പ് എടുക്കുമെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഡ്മിന്റണ്‍ കരിയര്‍ അവസാനിപ്പിച്ചുകൊണ്ടാണ് സൈന ബിജെപിയിലേക്ക് എത്തുന്നത്. ന്യൂദല്‍ഹിയില്‍ വെച്ചായിരിക്കും സൈന ബിജെപിയുടെ അംഗത്വം സ്വീകരിക്കും.
ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ താര പ്രചാരകയായി സൈന ഇറങ്ങുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 29 കാരിയായ സൈന നെഹ്വാള് ഹരിയാന സ്വദേശിയാണ്. ഇതുവരെ 24 അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടങ്ങള്‍ സൈന സ്വന്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം ബാഡ്മിന്റണ്‍ കുട്ടികള്‍ക്ക് ബാഡ്മിന്റണ്‍ പരിശീലനവും സൈന നല്‍കും. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ നേടിയ ഗുസ്തി താരം ബബിത ഫോഗാട്ട് തുടങ്ങിയ കായികതാരങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.