ബാറിൽ കൊണ്ടുപോയ സുഹൃത്ത് ബിയറിൽ പൊടി ചേർത്തു, വാഹനത്തിൽ വച്ച് യുവാക്കൾ മാറി മാറി ബലാത്സംഗത്തിനിരയാക്കി; കൊച്ചി കൂട്ടബലാത്സംഗത്തിൽ അതിജീവിതയായ മോഡലിന്റെ വെളിപ്പെടുത്തൽ
കൊച്ചി: കൊച്ചി കൂട്ടബലാത്സംഗ കേസിൽ നിർണായക വെളിപ്പെടുത്തലുമായി അതിജീവിതയായ മോഡൽ. തന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡിമ്പിൾ ലാവണെന്നും തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും പത്തൊൻപതുകാരി പറഞ്ഞു.
അവശയായ തന്നോട് ഡിമ്പിൾ ലാവയാണ് സുഹൃത്തുക്കളുടെ കാറിൽ കയറാൻ ആവശ്യപ്പെട്ടതെന്നും യുവതി ആരോപിച്ചു. കേസിൽ കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിഥിൻ, സുധീപ് എന്നിവരും രാജസ്ഥാൻ സ്വദേശിനി ഡിമ്പിൾ ലാവയേയുമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് ബലാത്സംഗം നടന്നത്.
എറണാകുളം അറ്റ്ലാന്റിസിലെ ഹോട്ടലിൽ ഡി.ജെ.പാർട്ടി കഴിഞ്ഞ് ഡിമ്പിൾ ലാവയുമൊത്ത് മദ്യപിച്ചുകൊണ്ടിരിക്കെ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. സഹായിക്കാനെന്ന വ്യാജേനെ എത്തിയ മറ്റ് യുവാക്കൾ യുവതിയെ കാക്കനാട്ടെ താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി, രാജസ്ഥാൻകാരിയെ കൂടെ കൊണ്ടുപോയിരുന്നില്ല.
വിവേകിന്റെ പുത്തൻ മഹീന്ദ്ര താർ ജീപ്പിൽ നഗരത്തിൽ കറങ്ങി. യാത്രാമദ്ധ്യേ മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നു. അർദ്ധരാത്രി യുവതി താമസിച്ചിരുന്ന കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഓയോ റൂമിന് മുന്നിൽ ഇറക്കിവിടുകയായിരുന്നു