കുടവയർ കുറച്ച് ആരോഗ്യം നേടാം, ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
കുടവയർ അനാരോഗ്യത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ചിട്ടയായ വ്യായാമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും കുടവയർ അകറ്റാം. ഭക്ഷണത്തിൽ കൊഴുപ്പ് പരമാവധി കുറയ്ക്കുക. എണ്ണയിൽ വറുത്ത ആഹാരങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക. പ്രോട്ടീൻ ധാരാളമുള്ള ആഹാരം ഡയറ്റിൽ ഉൾപ്പെടുത്തണം.ആവശ്യമെങ്കിൽ ഒരു ഡയറ്റീഷ്യന്റെ സഹായം തേടാം. ഉദരപേശികൾക്ക് ശക്തി നൽകുന്ന വ്യായാമങ്ങൾ പതിവായി ചെയ്യുക. ആദ്യം പ്രയാസമാണെങ്കിലും പിന്നെ വഴങ്ങിക്കിട്ടും. എയ്റോബിക് വ്യായാമങ്ങൾ , യോഗ, നീന്തൽ എന്നിവയും കുടവയർ കുറയ്ക്കുന്നതിനുള്ള മികച്ച മാർഗങ്ങളാണ്. നടത്തവും കുടവയർ കുറയ്ക്കാൻ സഹായിക്കും. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാനും ശ്രദ്ധിക്കണം. ഭക്ഷണം ആരോഗ്യകരമായാൽ തന്നെ അമിതവണ്ണം കുറയും.