കോട്ടയത്ത് മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു; അന്യസംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ, രക്ഷാപ്രവർത്തനം തുടരുന്നു
കോട്ടയം: മറിയപ്പള്ളിയിൽ നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് അപകടം. അന്യസംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി. ബംഗാൾ സ്വദേശി നിഷാന്ത് മണ്ണിനടിയിൽ കുടുങ്ങി. യുവാവിന്റെ തലഭാഗം പുറത്തുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു. ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റുകയാണ്.പൊലീസും, ഫയർഫോഴ്സും, നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വീണ്ടും മണ്ണിടിയാൻ സാദ്ധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അധികൃതർ അറിയിച്ചു. വീടിന്റെ നിർമാണത്തിലിരിക്കുന്ന മതിലാണ് ഇടിഞ്ഞുവീണത്.മതിൽ കെട്ടുന്നതിനായി മണ്ണ് മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. നാല് അന്യസംസ്ഥാന തൊഴിലാളികൾ അപകടത്തിൽപ്പെട്ടെങ്കിലും, മൂന്ന് പേരെയും നാട്ടുകാരും ഫയർഫോഴ്സുമൊക്കെ ചേർന്ന് രക്ഷിച്ചിരുന്നു.