വെട്ടിമുറിക്കപ്പെട്ട നിലയിൽ യുവതിയുടെ ശരീരഭാഗങ്ങൾ കിണറ്റിൽ, മൃതദേഹത്തിന് തലയില്ല; കൊല്ലപ്പെട്ടത് ഇരുപത്തിരണ്ടുകാരി
ലക്നൗ: യുവതിയുടെ ശരീരഭാഗങ്ങൾ കിണറ്റിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ അസംഗഢ് ജില്ലയിലെ പശ്ചിം പാട്ടി എന്ന ഗ്രാമത്തിലാണ് സംഭവം. വെട്ടിമുറിക്കപ്പെട്ട നിലയിൽ തലയില്ലാത്ത മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അഹ്റൗള പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കിണറ്റിൽ നിന്നാണ് തലയില്ലാത്ത ശരീരഭാഗങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുപത്തിരണ്ടുകാരി തന്നെയാണോ കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തത വരുത്താനായി ഡി എൻ എ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
കിണറ്റിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കൈകളും കാലുകളുമാണ് നാട്ടുകാർ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡുമൊക്കെ കിണറും പരിസരവും വിശദമായി പരിശോധിച്ചുവരികയാണെന്ന് എസ് പി അനുരാഗ് ആര്യ പറഞ്ഞു