പണയംവെച്ചത് 2.73 കിലോ മുക്കുപണ്ടം, ബാങ്കില്‍നിന്ന് തട്ടിയത് 72 ലക്ഷം രൂപ; മുഖ്യപ്രതി പിടിയില്‍
തളിപ്പറമ്പ്: ചിറവക്കിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ 2.73 കിലോ മുക്കുപണ്ടം പണയപ്പെടുത്തി 72.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ അറസ്റ്റുചെയ്തു. ചുടലക്കടുത്ത് പഞ്ചാരക്കുളം താമസിക്കുന്ന തൃക്കരിപ്പൂരിലെ തലയില്ലത്ത് ജാഫറിനെ (35) ആണ് എസ്.ഐ. കെ. ദിനേശന് അറസ്റ്റു ചെയ്തത്.
ജാഫറിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ 10 പേര്‍ക്കെതിരേയായിരുന്നു കേസ്. കാസര്‍കോടുള്ള ഒരു സുഹൃത്ത് വഴിയാണ് മുക്കുപണ്ടം ജാഫറിലെത്തിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. സാമ്പത്തിക പ്രയാസമുണ്ടായപ്പോള്‍ സുഹൃത്തിന്റെ സഹായത്തോടെ മുക്കുപണ്ടം സംഘടിപ്പിച്ചു. ഈയത്തില്‍ സ്വര്‍ണം പൂശിയ ആഭരണങ്ങളാണ് പണയപ്പെടുത്തിയന്നൊണ് സംശയിക്കുന്നത്.
തൊണ്ടിമുതലായ പണയവസ്തു കൂടുതല്‍ രാസപരിശോധന നടത്തിയാലെ ലോഹത്തെക്കുറിച്ച് വ്യക്തമാവുകയുള്ളൂവെന്ന് അന്വേഷണസംഘം പറഞ്ഞു. തട്ടിപ്പുമായി കൂടുതലാളുകള്‍ക്ക് ബന്ധമുണ്ടെയെന്നും അന്വേഷിക്കുന്നുണ്ട്