സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; കാസര്‍കോട്ട് കൈക്കൂലി പണവുമായി വന്ന ആധാരം എഴുത്തുകാരില്‍ നിന്നും 11,300 രൂപ പിടിച്ചെടുത്തു
കാസര്‍കോട്: സംസ്ഥാന വ്യാപകമായി സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ കാസര്‍കോട്, രാജപുരം സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഡിവൈഎസ്പി, കെ വി വേണുഗോപാല്‍, ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
കാസര്‍കോട് നടത്തിയ പരിശോധനയില്‍ ഓഫിസ് സമയത്തിന് ശേഷം ചൊവ്വാഴ്ച രജിസ്ടേഷനുകള്ക്ക് നല്‍കേണ്ട കൈക്കൂലി പണവുമായി വന്ന ആധാരം എഴുത്തുകാരില്‍ നിന്നും 11,300 രൂപ ഓഫിസിനകത്ത് വെച്ച് ഡിവൈഎസ്പി വേണുഗോപാല്‍ പിടിച്ചെടുത്തു.
മറ്റ് നിരവധി ക്രമക്കേടുകളും കണ്ടെത്തി. എ എസ് ഐ മാരായ മധുസുദനല് വി എം, സുഭാഷ് ചന്ദ്രന് വി ടി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജീവന് വി, രതീഷ് എന്നിവരും രാജപുരം ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍, എ എസ് ഐ രാധാകൃഷ്ണന്, സതീശന് പി വി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സന്തോഷ്, ബിജു, പ്രമോദ് കുമാര്‍ എന്നിവരുമുണ്ടായിരുന്നു.