കാഞ്ഞങ്ങാട്: കുടിവെള്ള നിര്‍മാണ കമ്ബനിയിലെ മലിനജല ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാറപ്പള്ളി മേലേകുമ്പളയിലെ പരേതനായ കൃഷ്ണന്റെ ഭാര്യ ഉമാവതിയുടെ (45) മൃതദേഹമാണ് പാറപ്പള്ളിയിലെ കുടിവെള്ള സംസ്കരണ പ്ലാന്റിലെ മലിനജല ടാങ്കില്‍ കണ്ടെത്തിയത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഉമാവതി. ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ് ജോലി സ്ഥലത്തു നിന്നും പോയതായിരുന്നു ഉമാവതി. ഏറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് മകള്‍ ജോലി സ്ഥലത്ത് അന്വേഷിച്ചെത്തി. തിരച്ചില്‍ നടത്തുന്നതിനിടെയാണ് പ്ലാന്റിലെ രണ്ടാള് താഴ്ചയുള്ള മലിനജല സംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: കാവ്യ കൃഷ്ണന്, അഞ്ജലി കൃഷ്ണന്. സഹോദരങ്ങള്‍: പുരുഷോത്തമന്, ഭാസ്കരന്, ഉദയന്‍, രേണുക, തങ്കമണി.