അഞ്ചിലും എട്ടിലും പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അയ്യങ്കാളി സ്കോളര്‍ഷിപ്പ്
പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2022-’23 വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് സ്കൂളില്‍ അഞ്ച്, എട്ട് ക്ലാസില്‍ പഠിക്കുന്ന പട്ടികജാതിവിഭാഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മുന്‍വര്‍ഷത്തെ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം. അവസാന തീയതി നവംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.