മംഗളൂരു: കര്‍ണ്ണാടക മുന്‍ മന്ത്രിയും,എം.എല്‍.എയുമായ യു.ടി ഖാദറിന് നേരെ സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ കൊലവിളി. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ടു ബി.ജെ.പി നേതൃത്വത്തില്‍ മംഗളൂരുവില്‍ നടത്തിയ സമ്മേളനത്തിനെത്തിയ സംഘ പരിവാര്‍ പ്രവര്ത്തകാരാണ് യു.ടി ഖാദറിന് നേരെ കൊലവിളി നടത്തിയത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് സംബന്ധിച്ച സമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലിക്കിടെയാണ് പ്രവര്‍ത്തകര്‍ യു.ഡി.എഫിനും,ഖാദറിനും നേരെ ഭീഷണി ഉയര്‍ത്തിയത്. തങ്ങളുടെ കാര്യത്തില്‍ ഇടപെട്ടാല്‍ കയ്യും കാലും വെട്ടിക്കളയുമെന്നും ആവശ്യമെങ്കില്‍ ശിരസും ഛേദിക്കുമെന്നുമാണ് ഇവരുടെ ഭീഷണി. സമ്മേളനത്തിന്റെ ഭാഗമായി സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ സി.എ.എ അനുകൂല റാലിക്കിടയിലാണ് ഒരുകൂട്ടം പ്രവര്‍ത്തകര്‍ ഭീഷണി ഉയര്‍ത്തി കൈകൊട്ടിപാടിയത്. ഒരു കൂട്ടം യുവാക്കള്‍ പാതയോരത്ത് കൈകൊട്ടി പാടി നൃത്തം വച്ച് പാടിയ ഭീഷണി ഗാനം സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നു കയറിയിട്ടുണ്ട്. ഭേഷായി ഉയര്‍ത്തി നൃത്തം ചവിട്ടിയ യുവാക്കള്‍ തലയില്‍ കാവി തുണി ചുറ്റികെട്ടിയാണ് ബി.ജെ.പിക്ക് ജയ് വിളിക്കുന്നതും,
കാസര്‍ക്കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും മംഗളൂരുവിലെ സമ്മേളന നഗരിയിലേക്ക് പോയ സംഘ് പരിവാര്‍ പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്നാണ് സൂചന. മലയാള ഭാഷയിലാണ് ഇവരുടെ ഭീഷണി പാട്ട്. 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നിട്ടുള്ളത്. വീഡിയോയുടെ തുടക്കത്തില്‍ സംഘം ‘ജയ് ജയ് ബി.ജെ.പി’ എന്ന് പറയുന്ന ദൃഷ്യങ്ങളുമുണ്ട്.