തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് സഭയിലേക്കെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നടുത്തളത്തിൽ തടഞ്ഞു.നിയമസഭയെ അവഹേളിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്നും ഗവർണർ ഗോബാക്ക് എന്നും എഴുതിയ ബാനറുകളും പ്ലാകാർഡുകളും ഉയർത്തി ബഹളത്തോടെയാണ് ഗവർണറെ തടഞ്ഞത്.
സഭാ കവാടത്തിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും പൂചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് സഭയിലേക്ക് വരുമ്പോഴാണ് പ്രതിപക്ഷം തടഞ്ഞത്.അഞ്ച്മിനിറ്റിലേറെ പ്രതിപക്ഷം ഗവർണറെ തടഞ്ഞുനിർത്തി. പിന്നീട് വാച്ച് ആൻറ് വാർഡ് പ്രതിപക്ഷാംഗങ്ങളെ മാറ്റി ഗവർണർക്ക് വഴിയൊരുക്കി. നയപ്യൊപന പ്രസംഗം തുടങ്ങിയപ്പോഴും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ പ്രതിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.