കുട്ടികളോട് മോശമായി പെരുമാറി; കോഴിക്കോട്ട് പോലീസുകാരനെതിരേ പോക്സോ കേസ്
കോഴിക്കോട്: കോഴിക്കോട്ട് പോലീസുകാരന് എതിരെ പോക്സോ കേസ്. കോടഞ്ചേരി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാറിനെതിരെയാണ് കൂരാച്ചുണ്ട് പോലീസ് പോക്സോ കേസെടുത്തത്.
പന്ത്രണ്ടും പതിമ്മൂന്നും വയസ്സുള്ള സഹോദരിമാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. രണ്ട് പോക്സോ കേസുകളിലാണ് പ്രതി ചേര്‍ത്തത്. പെണ്‍കുട്ടികളുടെ അമ്മ നല്കിയ പരാതിയിലാണ് കേസ്. നിലവില്‍ ജാമ്യത്തിലുള്ള വിനോദ് കുമാര്‍ ഒളിവിലാണെന്നാണ് കൂരാച്ചുണ്ട് പോലീസ് പറയുന്നത്.