കാർത്തിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു; തിരിച്ചെടുക്കാൻ ശ്രമം
ലൈവ് വീഡിയോ ആണ് പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൂന്നര മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ആണിത്.
നടൻ കാർത്തിയുടെ ഫെയ്സ്ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം. ട്വിറ്ററിലൂടെ കാർത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കാർത്തി എന്ന തലക്കെട്ടോടെ ഒരു വീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരു ഗെയിം എന്ന് തോന്നിക്കുന്നതാണ് വീഡിയോ. ലൈവ് വീഡിയോ ആണ് പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൂന്നര മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ആണിത്.
കാർത്തിയുടെ ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ നിന്ന് | ഫോട്ടോ: സ്ക്രീൻഗ്രാബ്
ലൈവ് സ്ട്രീമിങ് ചെയ്തത് കാർത്തിയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായെത്തിയത്. ഇതിന് പിന്നാലെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നറിയിച്ച് കാർത്തി രംഗത്തെത്തിയത്. പേജ് തിരിച്ചെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും കാർത്തി അറിയിച്ചു.
പി.എസ്. മിത്രന് സംവിധാനം ചെയ്ത കാര്‍ത്തി നായകനായ സര്‍ദാര്‍ എന്ന ചിത്രം തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. നൂറു കോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കിയ സര്‍ദാര്‍ ഈ മാസം 18-ന് ആഹായിലൂടെ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. രാജു മുരുഗന് സംവിധാനം ചെയ്യുന്ന ജപ്പാന് ആണ് താരത്തിന്റെ പുതിയ ചിത്രം.