കാഞ്ഞങ്ങാട് :പുതുതലമുറക്കുള്ള പാഠപുസ്തകമാണ് സ്വാതന്ത്ര്യ സമര സേനാനിയായ കെ.മാധവന്റെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ചെമ്മട്ടംവയലില്‍ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസ്വാര്‍ത്ഥവും സമര്‍പ്പിതവുമായ ജീവിതത്തിന്റെ ഉടമ കൂടിയാണ് കെ.മാധവന്. ആധുനിക കേരളത്തിന്റെ ചരിത്രത്തിനൊപ്പമാണ് കെ.മാധവന്റെ ജീവിതവും വളര്‍ന്നത്. അതിനാല്‍ അത് പുതുതലമുറക്ക് വെളിച്ചം പകരാന്‍ സഹായകരമാണ്. കെ. മാധവന് പുരസ്കാരം സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് മുഖ്യമന്ത്രി സമര്‍പ്പിച്ചു. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. അറ്റോര്‍ണി ജനറലും കെ മാധവന്റെ മരുമകനുമായ കെ കെ വേണുഗോപാലിന്റെ ആശംസാ സന്ദേശം അഡ്വ.സി.കെ ശ്രീധരന് വായിച്ചു കേള്‍പ്പിച്ചു.
രാജ്യസഭാ അംഗം ബിനോയ് വിശ്വം കെ.മാധവന് അനുസ്മരണം നടത്തി. സ്മരണിക പ്രകാശനം രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന് നല്കി നിര്‍വ്വഹിച്ചു. സത്യാഗ്രഹ സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി.വി രമേശന് ഉപഹാരം നല്കി. ഡോ.സി.ബാലന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.കുഞ്ഞമ്പു പൊതുവാള് പ്രശംസാ പത്രവായന നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, നീലേശ്വരം നഗരസഭാ ചെയര്മാന് പ്രൊഫ. കെ.പി ജയരാജന്, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ എം.ബാലകൃഷ്ണന് ,മുന്‍ എം.പി പി.കരുണാകരന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം.വി ബാലകൃഷ്ണന് മാസ്റ്റര്‍, ഹക്കീം കുന്നില്‍, അഡ്വ.ഗോവിന്ദന് പള്ളിക്കാപ്പില്‍ എന്നിവര്‍ സംസാരിച്ചു. കെ.മാധവന് ഫൗണ്ടേഷന് വൈസ് ചെയര്മാന് അഡ്വ.സി.കെ ശ്രീധരന് സ്വാഗതവും ട്രഷറര്‍ എ.വി.രാമകൃഷ്ണന് നന്ദിയും പറഞ്ഞു.
ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ സ്മരണയുണര്‍ത്താന്‍ ചെമ്മട്ടംവയലില്‍ നിര്‍മ്മിച്ച ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. കെ മാധവന് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് സ്മാരക മന്ദിരം നിര്‍മ്മിച്ചത്. ചെമ്മട്ടംവയലില്‍ ദേശീയ പാതയോരത്താണ് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഏഴരസെന്റ് ഭൂമിയില്‍ ഒരു കോടി രൂപ ചെലവില്‍ രണ്ടു നിലകളിലായാണ് കെട്ടിടം നിര്‍മ്മിച്ചത്. സംസ്ഥാന സര്‍ക്കാര്‍ 75 ലക്ഷം രൂപയും കാഞ്ഞങ്ങാട് നഗരസഭ 10 ലക്ഷം രൂപയും അനുവദിച്ചു. ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വ്യക്തികളും നിര്‍മ്മാണത്തില്‍ പങ്കാളികളായി. ഉത്തരമലബാറിലെ സത്യാഗ്രഹ സമരങ്ങളുടെയും സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെയും ജ്വലിക്കുന്ന ഓര്‍മകള്‍ പുതിയ തലമുറയ്ക്ക് പകരുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സ്മാരക മന്ദിരം കര്‍ഷക സമരങ്ങളും സമാനതകളില്ലാത്ത പോരാട്ടങ്ങളുമെല്ലാം പറഞ്ഞും പഠിപ്പിച്ചും തരുന്ന ഗവേഷണ പഠനകേന്ദ്രം കൂടിയാകും