കോട്ടയത്ത് പോക്സോ കേസിലെ അതിജീവിത അടക്കം ഒൻപത് പെൺകുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: മാങ്ങാനത്ത് പോക്സോ കേസ് അതിജീവിത അടക്കമുള്ള ഒൻപത് പെൺകുട്ടികളെ കാണാതായി. മഹിളാ സമഖ്യ എൻജിഒ നടത്തുന്ന സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്നാണ് കുട്ടികൾ ചാടിപ്പോയത്. രാവിലെ ജീവനക്കാർ വിളിച്ചുണർത്താൻ ചെന്നപ്പോഴാണ് കാണാതായതായി മനസിലായത്. പൊലീസ് അന്വേഷണം ആരംഭിച്ചു.