ഓടുപൊളിച്ച് വീട്ടില്‍ക്കയറി കവര്‍ച്ചാശ്രമം; തടയാന്‍ ശ്രമിച്ച ദമ്പതിമാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
മോഷ്ടാവിനെക്കണ്ട ദമ്പതിമാർ ബഹളംവെച്ചതോടെ രക്ഷപ്പെടാനായി പ്രതി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു
പ്രതി ബാലൻ, പരുക്കേറ്റ സുന്ദരേശൻ, ഭാര്യ അംബിക
പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് കവര്‍ച്ച തടയാന്‍ ശ്രമിച്ച ദമ്പതികമാർക്ക് വെട്ടേറ്റു. പാലപ്പുറം സ്വദേശി സുന്ദരേശന്, ഭാര്യ അംബിക എന്നിവര്‍ക്കാണ് വെട്ടേറ്റത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പ്രതി പഴനി സ്വദേശി ബാലനെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഴയ തറവാട്ടുവീട്ടിലാണ് ഇരുവരം താമസിക്കുന്നത്. മക്കള്‍ വീട്ടിലില്ലാത്ത സമയമാണ് മോഷണശ്രമമുണ്ടായത്. ഓടുപൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് അലമാര തുറക്കുന്നതിനിടയി ദമ്പതിമാർ ഉണർന്നു. ഇവർ ബഹളം വെച്ചതോടെ രക്ഷപ്പെടാനായി പ്രതി ഇവരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ഒറ്റപ്പാലം പോലീസിന് കൈമാറി.