മലപ്പുറം: എന്‍പിആര്‍ നടപടികള്‍ക്ക് അധ്യാപകരെ വിട്ട് നല്‍കണമെന്ന മഞ്ചേരി നഗരസഭയുടെ കത്തില്‍ വിശദീകരണമാവശ്യപ്പെട്ട് കളക്ടര്‍ സെക്രട്ടറിക്ക് നോട്ടീസ് നല്കി. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
എന്‍പിആര്‍ വിവരശേഖരണത്തിന് അധ്യാപകരെ ലഭ്യമാക്കണമെന്നായിരുന്നു നഗരസഭയുടെ കത്തിലെ ആവശ്യം. നഗരത്തിലെ 15 സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമാണ് കത്ത് നല്‍കിയത്. കേന്ദ്ര സെന്‍സസ് ഡയറക്റ്റേറില് നിന്ന് ലഭിച്ച ഉത്തരവിന്റെ പകര്‍പ്പോടെ അയച്ച കത്ത് വിവാദമായി. പിന്നാലെ ഇത്തരം കത്തയക്കാന്‍ ഒരുദ്യോഗസ്ഥനും നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കാണിച്ച് കളകടര്‍ ഫേസ് ബുക്ക് കുറിപ്പിട്ടു. ഉദ്യോഗസ്ഥ തലത്തില്‍ വന്ന പിഴവാണെന്ന് കാണിച്ച് നഗരസഭ കത്ത് പിന്‍വലിച്ചെങ്കിലും വിശദീകരണം നല്കാനാവശ്യപ്പെട്ടതിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കും.
അതേ സമയം സംഭവത്തിന് പിന്നില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ നഗരസഭക്കെതിരെയുള്ള ഗൂഡാലോചനയാണെന്ന് കാണിച്ച് യുഡിഎഫ് രംഗത്തെത്തി. ചെയര്‍പെഴ്സണ്‍ അറിയാതെ നഗരസഭയില്‍ നിന്ന് കത്തയക്കില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ലംഘിച്ച ഭരണ സമിതി രാജി വെക്കണമെന്നുമാവശ്യപ്പെട്ട് എല്‍ഡിഎഫ് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി