ബഹ്റൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ വന്‍തീപിടുത്തം; 13 പേരെ രക്ഷിച്ചു
മനാമ: ബഹ്റൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ വന്‍തീപിടുത്തം. ഹൂറയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. തീപിടുത്തമുണ്ടായ സമയത്ത് ഇവിടെ ജോലി ചെയ്തിരുന്ന 13 തൊഴിലാളികളെ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചത്. നിരവധി അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.