പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
അടിമാലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍.
അടിമാലി മുത്താരംകുന്ന് കേരോത്തുകുടി പ്രവീണ്‍ (22), ടെക്നിക്കല്‍ സ്കൂള്‍ ജങ്ഷനു സമീപം താമസിക്കുന്ന ചിറങ്ങരയില്‍ ജിനീഷ് (21) എന്നിവരെയാണ് അടിമാലി പോലീസ് ചൊവാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച മുതല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാണാനില്ലെന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയും പ്രവീണും എറണാകുളത്താണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്ന് ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ജിനീഷും ഉപദ്രവിച്ചതായി പെണ്‍കുട്ടി പോലീസിനു മൊഴി നല്കി. ഇതോടെ ഇയാളെയും പോലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.