ദേശീയപാതയിൽ അടിപ്പാതയ്ക്കായി അടുക്കത്തുബയലിൽ സത്യാഗ്രഹം
അടുക്കത്തുബയൽ യു.പി. സ്കൂളിന് സമീപം ദേശീയപാതയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർമസമിതി സ്കൂളിന് സമീപം നടത്തിയ ഏകദിന സത്യാഗ്രഹം നഗരസഭാ ചെയർമാൻ വി.എം. മുനീർ ഉദ്ഘാടനം ചെയ്യുന്നു
കാസർകോട് : അടുക്കത്തുബയൽ യു.പി. സ്കൂളിന് സമീപം അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് കർമസമിതി സ്കൂളിന് സമീപം ഏകദിന സത്യാഗ്രഹം നടത്തി.
നഗരസഭാ ചെയർമാൻ വി.എം. മുനീർ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. കർമസമിതി ചെയർമാൻ പി. മുരളീധരൻ അധ്യക്ഷനായി.
ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാർ ചടങ്ങിൽ മുഖ്യാതിഥിയായി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ഖാലിദ്, സി.പി.എം. ലോക്കൽ സെക്രട്ടറി കെ. സുനിൽകുമാർ, ഐ.എൻ.ടി.യു.സി. നേതാവ് ഹരീന്ദ്രൻ ഇറാക്കോടൻ, നഗരസഭാ കൗൺസിലർമാരായ പി. രമേശ്, ഹേമലത ജെ. ഷെട്ടി, അശ്വിനി ജി. നായിക്, വിവിധ സംഘടനാ നേതാക്കളായ എം.എം. മുനീർ, ശ്രീധര ഗുരുസ്വാമി, ടി.കെ. മുഹമ്മദ് കുഞ്ഞി, എ. കേശവ, എ.ടി. നായിക്, പി.ടി.എ. പ്രസിഡന്റ് കെ.ആർ. ഹരീഷ്, മദർ പി.ടി.എ. പ്രസിഡന്റ് കെ. സീമ, സ്കൂൾ പ്രഥമാധ്യാപിക കെ.എ. യശോധ എന്നിവർ പരിപാടിയിൽ സംസാരിച്ചു.