ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട്ട് എല്‍.ഡി.എഫിന്റെ കോട്ടയില്‍ യു.ഡി.എഫ്ന്റെ അട്ടിമറി, 17 വര്‍ഷത്തിന് ശേഷം വിജയം
കോഴിക്കോട്: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കിഴക്കോത്ത് പഞ്ചായത്തില്‍ യു.ഡി.എഫിന് അട്ടിമറിജയം. ഒന്നാംവാര്‍ഡായ എളേറ്റില്‍ വട്ടോളിയിലാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി റസീന പൂക്കോട് 272 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. എല്‍.ഡി.എഫിന്റെ ഉറച്ചസീറ്റായ ഇവിടെ 17 വര്‍ഷത്തിന് ശേഷമാണ് യു.ഡി.എഫ് വിജയം കൈവരിക്കുന്നത്.
സി.പി.എമ്മിലെ സജിത സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രിജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ കിഴക്കോത്ത് എല്‍.ഡി.എഫിന്റെ അംഗ സംഖ്യ രണ്ടിലൊതുങ്ങി