കെ.എസ്. എസ്. പി.യു. പള്ളിക്കര യൂണിറ്റ് കുടുംബ സംഗമം നടത്തി
പാലക്കുന്ന്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർഴ്സ് യൂണിയൻ പള്ളിക്കര യൂണിയൻ കുടുംബ സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. കെ.
അബ്ദുൽ റഹ്മൻ അധ്യക്ഷനായി.
കാഞ്ഞങ്ങാട് ബ്ലോക്ക് അംഗമായ നടൻ കൃഷ്ണൻ രാവണീശ്വരത്തെ അനുമോദിച്ചു. മുതിർന്ന പെൻഷനർമാരായ പാക്കം കണ്ണംവയലിലെ എ. രാമൻ നായർ, തോക്കാനം മൊട്ടയിൽ കുഞ്ഞിരാമൻ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് അംഗം ടി. ശോഭന, യൂണിറ്റ് ട്രഷറർ കെ. രവിവർമൻ, ജില്ലാ ട്രഷറർ എസ്. ഗോപാലകൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി കോമൻ കല്ലിങ്കാൽ, എൻ. അച്യുതൻ, സൗമിനി മണക്കാട്, എ. ശേഖരൻ നായർ, ശിവാനന്ദൻ തച്ചങ്ങാട് , കെ. എം. തമ്പാൻ നായർ, ദാമോദരൻ തച്ചങ്ങാട് മണികണ്ഠൻ കൂട്ടക്കനി , സതീശൻ ബട്ടത്തൂർ, കെ. എൻ. രാജേശ്വരി എന്നിവർ സംസാരിച്ചു. ഗോപാലൻ തെക്കേക്കുന്നിന്റെ ശാസ്ത്രീയ സംഗീതവും തീർത്ഥ, രവീന്ദ്രൻ പനയാൽ, ഡോക്ടർ വിമൽ രാജ് എന്നിവർ ഗാനങ്ങളും ആലപിച്ചു.
പടം : പെൻഷനെഴ്സ് യൂണിയൻ പള്ളിക്കര യൂണിറ്റ് കുടുംബ സംഗമം പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ ഉദ്ഘാടനം ചെയ്യുന്നു