ലഹരി വസ്തുക്കളുടെ വിതരണവും ഉപയോഗവും; ഒരു മാസത്തിനിടെ പൊലീസിന് രഹസ്യവിവരം കൈമാറിയത് 1131പേർ, ഏറ്റവും മുന്നിൽ മലപ്പുറം
ലഹരി വസ്തുക്കളുടെ വിതരണവും ഉപയോഗവും തടയുന്നതിനായി പൊലീസ് രൂപം നൽകിയ ‘യോദ്ധാവ്’ പദ്ധതി വഴി 1131 രഹസ്യവിവരങ്ങൾ ലഭിച്ചതായി കേരളാ പൊലീസ്. ഒക്ടോബർ ആറിനും 31നും ഇടയ്ക്കുള്ള കാലയളവിലാണ് ഇത്രയും രഹസ്യവിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ(144) നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. രണ്ടാമതായി തിരുവനന്തപുരം റൂറൽ ജില്ലയിൽ നിന്ന് 104 വിവരങ്ങൾ ലഭിച്ചു. 76 വിവരങ്ങൾ കൈമാറിയ ആലപ്പുഴയാണ് മൂന്നാമത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരളാ പൊലീസ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.