വീട്ടുകാര്‍ വിലക്കിയിട്ടും വിധവയെ വിവാഹം കഴിച്ചതിന്റെ പക; യുവാവിനെ സഹോദരന് വെട്ടിക്കൊന്നു
മേട്ടുപ്പാളയം: ഭര്‍ത്താവുമരിച്ച യുവതിയെ വിവാഹം കഴിച്ച യുവാവിനെ സഹോദരന് വെട്ടിക്കൊന്നു. കാരമട വടമംഗളക്കര സ്വദേശി ബാലസുബ്രമണി (32)ആണ് സഹോദരന് ബാലമുരുകന്റെ വെട്ടേറ്റ് മരിച്ചത്.
വടമംഗളക്കരയിലെ 25 വയസ്സുകാരിയുടെ ഭര്‍ത്താവ് വാഹനാപകടത്തിലാണ് മരിച്ചത്. തുടര്‍ന്ന്, യുവതിയെ രണ്ടുമാസംമുന്‍പ് ബാലസുബ്രമണി വിവാഹം കഴിക്കുകയായിരുന്നു. വിധവയെ വിവാഹംകഴിക്കുന്നതിനെ വീട്ടുകാര്‍ വിലക്കിയെങ്കിലും എതിര്‍പ്പുമറികടന്നാണ് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് തനിച്ചായിരുന്നു താമസം.
രണ്ടുദിവസംമുന്പ് അമ്മയെ കാണാനായി ബാലസുബ്രമണി വീട്ടില്‍ പോയിരുന്നു. വീട്ടില്‍ കയറിയതില്‍ ദേഷ്യപ്പെട്ട ബാലമുരുകന് ബാലസുബ്രമണിയോട് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. വാക് തര്‍ക്കം കൈയാങ്കളിയായതോടെ ബാലമുരുകന് സഹോദരനെ വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ ബാലസുബ്രമണിയെ മേട്ടുപ്പാളയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രി മരിച്ചു.
യുവതിയുടെ പരാതിയില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് ബാലമുരുകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.