ചിറ്റാരിക്കാല്‍: ഓട്ടോഡ്രൈവറെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു.നര്‍ക്കിലക്കാട്ടെ ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ്
ചെയ്ത വധശ്രമക്കേസ്സിലെ ഒന്നാംപ്രതിയാണ് റിമാന്റിലായത്.രണ്ട് ദിവസം മുമ്പാണ് നര്‍ക്കിലക്കാട്ട് ഓട്ടോഡ്രൈവറായ ഷൈജുവിനെ നര്‍ക്കിലകാട് മൗവ്വേനിയിലെ കുമാരന്റെ മകന് പ്രതീഷ് വാക്കേറ്റത്തിനിടെ കത്തികൊണ്ട് കുത്തിയത്.ഇരുവരും തമ്മിലുണ്ടായ മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.സംഭവത്തില്‍ പ്രതീഷ്,രതീഷ് തമ്പാന്,അപ്പു എന്ന ഷൈജു എന്നിവര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.കേസിലെ ഒന്നാംപ്രതിയായ പ്രതീഷിനെ ഇന്നലെ ചിറ്റാരിക്കാല്‍ എസ്.ഐ.കെ.പി.വിനോദ്കുമാര്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.തുടര്‍ന്ന് കോടതി പ്രതീഷിനെ 14 ദിവസത്തേക്ക് റിമാന്റില്‍ വെയ്ക്കാന്‍ ഉത്തരവിട്ടു.