16-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ കേസില്‍ പാസ്റ്ററും ഭാര്യയും അറസ്റ്റില്‍
ഇവിടെയെത്തുന്ന യുവതികളോടും കുട്ടികളോടും പാസ്റ്റര്മോശമായി പെരുമാറുന്നുവെന്നും ഭാര്യയും ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നും നേരത്തേതന്നെ ആരോപണമുണ്ടായിരുന്നു.
പ്രതീകാത്മക ചിത്രം
ചെന്നൈ: ആദമ്പാക്കത്ത് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ശ്രീലങ്കന്‍ സ്വദേശിയായ പാസ്റ്ററും ഭാര്യയും അറസ്റ്റില്‍. ഷെറോദ് മനോഹര്‍ (58) ഭാര്യ ഹെലന് (55) എന്നിവരാണ് അറസ്റ്റിലായത്. ഏതാനും വര്‍ഷംമുമ്പ് ചെന്നൈയിലെത്തിയ ഇരുവരും ആദമ്പാക്കത്ത് പള്ളി നടത്തുകയായിരുന്നു.
ഇവിടെയെത്തുന്ന യുവതികളോടും കുട്ടികളോടും പാസ്റ്റര്‍ മോശമായി പെരുമാറുന്നുവെന്നും ഭാര്യയും ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നും നേരത്തേതന്നെ ആരോപണമുണ്ടായിരുന്നു.പരാതിനല്കാന് ആരും തയ്യാറായില്ല.
എന്നാല്‍ അടുത്തിടെ 16 കാരിയെ പീഡിപ്പിച്ചുവെന്ന് മുത്തശ്ശി മടിപ്പാക്കം വനിതാ പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണം നടത്തി സംഭവം സ്ഥിരീകരിച്ച് ഷെറോഡ് മനോഹറിനെയും കുറ്റകൃത്യങ്ങളില്‍ പിന്തുണച്ചതിന് ഭാര്യ ഹെലനെയും അറസ്റ്റു ചെയ്യുകയായിരുന്നു. പോക്സോ പ്രകാരം കേസെടുത്തു.