ഒരുവര്‍ഷം മുമ്പ് മകനെ സ്കൂളില്‍ വിടാന്‍പോയ യുവതി പിന്നെ വന്നില്ല; ഒടുവില്‍ കണ്ടെത്തി പോലീസ്
പ്രതീകാത്മക ചിത്രം
ചന്തേര(കാസര്‍കോട്): ഒരു വര്‍ഷം മുമ്പ് തൃക്കരിപ്പൂര്‍ പൂവളപ്പില്‍ നിന്നും കാണാതായ 32 കാരിയായ യുവതിയെയും ആറു വയസുള്ള മകനെയും കര്‍ണാടക മടിക്കേരിയില്‍ നിന്നും ചന്തേര പോലീസ് കണ്ടെത്തി. മകനെ സ്കൂളിലേക്ക് വിടാന്‍ പോയതായിരുന്നു യുവതി. ഇത് സംബന്ധിച്ച് യുവതിയുടെ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്. യുവതി മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കാന്‍ കത്തെഴുതി വെച്ചായിരുന്നു യുവതി സ്ഥലം വിട്ടത്.
അന്വേഷണത്തില്‍ കാണാതായ സ്ത്രീയുടെ മൊബൈല്‍ നമ്പര്‍ പോലീസിന് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ വിളികള്‍ പരിശോധിച്ചെങ്കിലും വ്യക്തത കിട്ടിയില്ല.
കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരം പോകുന്നതിനു കോടതി അനുവദിച്ചു. ഇന്‍സ്പെക്ടര്‍ പി.നാരായണന്, എസ്.ഐ. എം.വി.ശ്രീദാസ്, ഷൈജു വെള്ളൂര്‍, കെ.രതീഷ്, കെ.ഗിരീഷ്,സുരേഷ് ബാബു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്