സ്വകാര്യവീഡിയോ പുറത്തുവിടുമെന്ന് കാമുകന്റെ ഭീഷണി; യുവതി ജീവനൊടുക്കി, ഭര്‍ത്താവിന്റെ പരാതിയില്‍ കേസ്
ഭര്‍ത്താവിന്റെ പരാതിയില്‍ ആന്ധ്രാ സ്വദേശി മല്ലികാര്‍ജുനന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തു.
പ്രതീകാത്മകചിത്രം
ബെംഗളൂരു: സ്വകാര്യ വീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് കാമുകന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്തു. ബെംഗളൂരുവില്‍ താമസിക്കുന്ന ചാമുണ്ഡേശ്വരി (35) ആണ് ജീവനൊടുക്കിയത്.
മരിക്കുന്നതിനുമുമ്പ് യുവതി വിവരങ്ങള്‍ വീഡിയോയില്‍ വെളിപ്പെടുത്തി. ചാമുണ്ഡേശ്വരിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ആന്ധ്രാ സ്വദേശി മല്ലികാര്‍ജുനന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തു.
ബ്യൂട്ടിപാര്‍ലറില്‍ ജോലിചെയ്തിരുന്ന യുവതി ആറുമാസം മുമ്പാണ് മല്ലികാര്ജുനനുമായി പരിചയത്തിലായത്. ഇതിനിടെ ഇരുവരുടെയും സ്വകാര്യദൃശ്യങ്ങള്‍ യുവാവ് ചിത്രീകരിച്ചു. തുടര്‍ന്ന്, രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പണം നല്‍കിയില്ലെങ്കില്‍ വീഡിയോകളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.