ശ്രീകണ്ഠപുരത്ത് സ്കൂള്‍ വാന്‍ മറിഞ്ഞു; കുട്ടികള്‍ക്ക് നിസാര പരിക്ക്
കണ്ണൂര്‍: ശ്രീകണ്ഠപുരം സ്വാമി മൊട്ട മാമ്പക്കുന്ന് വളവില്‍ വാന്‍ അപകടത്തില്‍പ്പെട്ടു. സ്കൂള്‍ കുട്ടികളുമായി വന്ന വാന്‍ സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു.
35 ഓളം കുട്ടികളാണ് വാനിലുണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ ശ്രീകണ്ഠപുരം ഐ.എം.സി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് സാരമായ പരിക്കുകളിലെന്നാണ് പ്രാഥമിക വിവരം
വയക്കര സ്കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്.