ഒരു തെങ്ങിൽ നിന്നും ശേഖരിക്കാവുന്ന പച്ചത്തേങ്ങകളുടെ എണ്ണം വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ, പുതിയ എണ്ണം ഇങ്ങനെ
തിരുവനന്തപുരം: കർഷകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് പച്ചത്തേങ്ങ സംഭരണത്തിന്റെ പരിധി വർധിപ്പിച്ചതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. നിലവിൽ ഒരു തെങ്ങിൽ നിന്നും ഒരു വർഷം സംഭരിക്കാവുന്ന പച്ചത്തേങ്ങകളുടെ പരമാവധി എണ്ണം 50 എന്നായിരുന്നു കണക്കാക്കിയിരുന്നത്. വിവിധ ജില്ലകളിലെ പഠനത്തിന്റെയും അവലോകനത്തിന്റെയും അടിസ്ഥാനത്തിൽ ഈ പരിധി 70 ആക്കി വർധിപ്പിക്കുകയാണ്. കർഷകരിൽ നിന്നും ഒരു വർഷം ഈ മാനദണ്ഡം അനുസരിച്ചുള്ള പച്ച തേങ്ങകളായിരിക്കും സംഭരണ കേന്ദ്രങ്ങളിൽ എടുക്കുന്നത്. കൃഷിഭവനിൽ നിന്ന് അനുവദിക്കുന്ന അനുമതി പത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പച്ചതേങ്ങ സംഭരിക്കുന്നത്.