സൗദിയില്‍ പ്രവാസി ബാലികയെ കാണാതായ സംഭവം; പാക് വനിത അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ കാണാതായ മ്യാന്മര് സ്വദേശിയായ ബാലികയെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാനി വനിതയെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.
ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബാലികയെ പിന്നീട് മക്കയിലെ പൊതുസ്ഥലത്ത് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാലികയുടെ തിരോധാനത്തില്‍ പാകിസ്ഥാന് വനിതയ്ക്ക് പങ്കുള്ളതായി വ്യക്തമായി. ഇതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു