സ്ത്രീയെ നടുറോഡില്‍ തല്ലിച്ചതച്ച് സ്ത്രീകള്‍; ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു
നടുറോഡിൽ സ്ത്രീയെ കൂട്ടത്തോടെ യുവതികൾ ആക്രമിക്കുന്നു
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്ദോറില്‍ സ്ത്രീയെ നാല് യുവതികള്‍ചേര്‍ന്ന് ആക്രമിക്കുന്ന വീഡിയോ പുറത്ത്. വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ തിരക്കുള്ള റോഡിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
നിലത്തുവീണുകിടക്കുന്ന സ്ത്രീയെ നാലുപേരും ചേര്‍ന്ന് ചവിട്ടുകയും ബെല്‍റ്റുകൊണ്ട് അടിക്കുന്നതുമാണ് ദൃശ്യങ്ങളില്‍. സമീപത്തുനിന്നവരില്‍ ഒരാളുടെ കൈയില്‍നിന്ന് യുവതികളിലൊരാള്‍ ബലമായി മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിയുന്നതും അക്രമം തടയാതെ മറ്റുള്ളവര്‍ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ആക്രമണത്തിനിരയായ സ്ത്രീ പോലീസില്‍ നല്കിയ പരാതിയില്‍ കാരണമില്ലാതെയാണ് തന്നെ അവര്‍ തല്ലിയതെന്നാണ് പറഞ്ഞിരിക്കുന്നത്. യുവതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവര്‍ മദ്യപിച്ചിരുന്നതായാണ് വിവരം. ധേനു മാര്‍ക്കറ്റില്‍ ഒരു കീടനാശിനിക്കടയിലെ ജീവനക്കാരിയാണ് ആക്രമിക്കപ്പെട്ട സ്ത്രീ.