കണ്ണൂരിൽ രണ്ടിടത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച; 27 പവൻ സ്വർണ്ണവും പണവും കവര്‍ന്നു
കണ്ണൂര്‍: കണ്ണൂരില്‍ രണ്ടിടങ്ങളിലായി മോഷണം. കുപ്പത്തും പരിയാരം ഇരിങ്ങലിലുമാണ് വീട് കുത്തിതുറന്ന് വന്‍ കവര്‍ച നടന്നത്. കുപ്പത്ത് നടന്ന മോഷണത്തില്‍ 14 പവന് സ്വര്‍ണവും പണവും പരിയാരം ഇരിങ്ങലില്‍ 13 പവന് സ്വര്‍ണവും 20,000 രൂപയും കവര്‍ന്നു. പരിയാരം പൊലീസ് പരിധിയില്‍ ഞായറാഴ്ച രാത്രി രണ്ട് മോഷണങ്ങളാണ് നടന്നത്. ഇരു കേസുകളിലും പൊലീസ് അന്വേഷണം ആരംഭിച്ചു.
ദേശീയപാതയില്‍ കുപ്പത്ത് നിന്നും മുക്കുന്ന് ഭാഗത്തേക്കുള്ള റോഡിലെ പടവില്‍ മടപ്പുരക്കല്‍ കുഞ്ഞിക്കണ്ണന്റെ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തു
മറ്റൊരു കവര്‍ച നടന്നത് ഇരിങ്ങലിലെ കീരന്റകത്ത് മുഹ്സിനയുടെ വീട്ടിലാണ്. ഭര്‍ത്താവ് സകരിയ്യ ബെംഗ്ളൂറില്‍ കച്ചവട ആവശ്യത്തിന് പോയതിനാല്‍ വീട് പൂട്ടി ഇരിങ്ങല്‍ പളളിക്ക് സമീപത്തെ സഹോദരന്റെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മുറിയില്‍ സൂക്ഷിച്ച 13 പവന് സ്വര്‍ണവും 20,000 രൂപയും മോഷണം പോയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.