നിയമനക്കത്ത് വിവാദം; മേയറുടെ ഓഫീസിന് മുന്നിൽ കൊടികെട്ടി ബി ജെ പി, കിടന്ന് പ്രതിഷേധിച്ച് കൗൺസിലർമാർ
തിരുവനന്തപുരം: നിയമനകത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്നും ബിജെപിയുടെ പ്രതിഷേധം. മേയർ ആര്യാ രാജേന്ദ്രന്റെയും ഡി ആർ അനിലിന്റെയും ഓഫീസിന് മുന്നിൽ ബിജെപി കൊടി കെട്ടി. മേയറുടെ ഓഫീസിന് മുന്നിൽ കൗൺസിലർമാർ കിടന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് എം ആർ ഗോപൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.