ഖത്വറിൽ വാഹനാപകടത്തിൽ മരിച്ച കാസർകോട് സ്വദേശിയുടെ മൃതദേഹം രാത്രി 10 മണിയോടെ നാട്ടിലെത്തിക്കും
ദോഹ: വാഹനാപകടത്തിൽ മരിച്ച കാസർകോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെക്ക് കൊണ്ടുപോകും. ഉപ്പള പത്വാടി സ്വദേശിയും ഇപ്പോൾ ബന്തിയോട് താമസക്കാരനുമായ മുഹമ്മദ് ഹനീഫ് (36) ആണ് ശനിയാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. മൃതദേഹം തിങ്കളാഴ്ച (07.11.2022) രാത്രി 10 മണിയോടെ നാട്ടിലേക്ക് അയക്കും
റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഖത്വർ കെഎംസിസി സംസ്ഥാന മൃതദേഹ പരിപാലന കമിറ്റിയുടെയും മഞ്ചേശ്വരം മണ്ഡലം കമിറ്റിയുടെയും നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.
ബപ്പായ്തൊട്ടി മുഹമ്മദ് കുഞ്ഞിയുടെ മകനാണ് മുഹമ്മദ് ഹനീഫ്.
ഭാര്യ: മൈമൂന. മക്കൾ: മനാഫ്, മുനൈഫ്, മിൻഹ ഫാത്വിമ.