യുവതിയിൽ നിന്ന് 130 പവൻ സ്വർണം വാങ്ങി വഞ്ചിച്ചെന്ന കേസിൽ സഹോദരങ്ങളിൽ അനുജൻ അറസ്റ്റിൽ;ഒളിവിൽ കഴിയുന്ന ജ്യേഷ്ഠന് വേണ്ടി അന്വേഷണം ഊർജിതമാക്കി പൊലീസ്
പൈവളികെ: ബിസിനസ് അഭിവൃദ്ധിപ്പെടുത്താനായി യുവതിയിൽ നിന്ന് 130 പവൻ സ്വർണം വാങ്ങി വഞ്ചിച്ചെന്ന കേസിൽ സഹോദരങ്ങളിൽ അനുജൻ അറസ്റ്റിൽ. ഒളിവിൽ കഴിയുന്ന ജ്യേഷ്ഠന് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
പൈവളിഗെ സ്വദേശിനി നൂർഹാന്റെ പരാതിയിലാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ആരിഫ്, അജ്മൽ (28) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. ഇതിൽ അജ്മലിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
പല ആവശ്യങ്ങളുടെയും പേരിൽ തെറ്റിദ്ധരിപ്പിച്ച് പരിചയക്കാരിയായ യുവതിയിൽ നിന്നും പല തവണകളായി 130 പവൻ സ്വർണം കടം വാങ്ങി തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. യുവതി പരാതി നൽകിയതോടെ സഹോദരങ്ങൾ ഒളിവിൽ പോവുകയായിരുന്നു. ഓൺലൈൻ ബിസിനസ് അടക്കം നടത്തിവന്നിരുന്നവരാണ് പ്രതികളെന്ന് സൂചനയുണ്ട്