പ്രായവും രാജ്യങ്ങളും കടന്ന് പ്രണയം! 28കാരനായ പാകിസ്ഥാനി യുവാവിന് വധുവായി 83 വയസുള്ള പോളണ്ടുകാരി
ഇസ്ലാമാബാദ്: പോളണ്ട് സ്വദേശിയും 83കാരിയുമായ ബ്രോമയും പാകിസ്ഥാൻ സ്വദേശിയും 28കാരനുമായ മുഹമ്മദ് നദീമും വിവാഹിതരായി. പാകിസ്ഥാനിലെ ഹഫീസാബാദിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ആറ് വർഷമായി ഇരുവരും പ്രണയത്തിലാണ്.സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹത്തിന്റെ ദിവസമാണ് ഇവർ ആദ്യമായി കണ്ടുമുട്ടുന്നത്. വീട്ടുകാരുടെ എതിർപ്പ് കാരണമാണ് വിവാഹം ഇത്രയും നീണ്ടുപോയതെന്ന് ബ്രോമയും മുഹമ്മദ് നദീമും പറയുന്നു. ഇവരുടെ പ്രായവ്യത്യാസത്തിലായിരുന്നു വീട്ടുകാർക്ക് ആശങ്ക. ബന്ധത്തിലുള്ള ഒരു പെൺകുട്ടിയുമായി നദീമിന്റെ നദീമിന്റെ വിവാഹം നടത്താൻ വീട്ടുകാർ ശ്രമിച്ചെങ്കിലും ബ്രോമയെ മാത്രമേ വിവാഹം ചെയ്യൂ എന്ന് നദീം ഉറപ്പിച്ചു.ഇതോടെ വീട്ടുകാർ ഇവരുടെ ആഗ്രഹത്തിന് വഴങ്ങുകയായിരുന്നു. തുടർന്ന് ബ്രോമ പോളണ്ടിൽ നിന്ന് പാകിസ്ഥാനിലേയ്ക്ക് എത്തി. ചുവപ്പ് നിറത്തിലുള്ള ലെഹങ്കയും ആഭരണങ്ങളും മെഹന്തിയും അണിഞ്ഞ് പാകിസ്ഥാനി വധുവായിട്ടാണ് ബ്രോമ എത്തിയത്. ഇസ്ലാമിക ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം.