സ്കൂൾ വിട്ട് വന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ചു, പെൺകുട്ടി നാല് മാസം ഗർഭിണി; പ്രവാസിയായ പിതാവിനെ തന്ത്രപൂർവം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത്പൊലീസ്
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. വയറുവേദനയെത്തുടർന്നാണ് പതിനഞ്ചുകാരി ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി നാല് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പിന്നാലെ ഡോക്ടർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
വിദേശത്തുള്ള പിതാവാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പ്രതി അവധിക്ക് നാട്ടിലെത്തിയതായിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് സ്കൂൾ വിട്ടുവന്ന തന്നെ പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നെന്നാണ് കുട്ടിയുടെ മൊഴി.
പ്രതി ഒക്ടോബർ ഇരുപത്തിയെട്ടിന് വിദേശത്തേക്ക് തിരിച്ചുപോയിരുന്നു. നാട്ടുകാരനെന്ന വ്യാജേന പൊലീസ് ഇയാളെ വിളിക്കുകയും, തന്ത്രപൂർവം നാട്ടിലെത്തിക്കുകയുമായിരുന്നു. വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ബലാത്സംഗവും പോക്സോ അടക്കമുള്ള വകുപ്പുകളുമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.