വൈദ്യുതിക്കുടിശ്ശിക അടക്കാത്തതിനാല്‍ കണക്ഷന് വിച്ഛേദിക്കാനെത്തിയ ലൈന്‍മാനെ ഭീഷണിപ്പെടുത്തിയതായി പരാതി ;പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
നെല്ലിക്കുന്ന്: വൈദ്യുതിക്കുടിശ്ശിക അടക്കാത്തതിനാല്‍ കണക്ഷന് വിച്ഛേദിക്കാനെത്തിയ ലൈന്‍മാനെ ഭീഷണിപ്പെടുത്തി കൃത്യനിർവഹണം തടസപ്പെടുത്തിയതായി പരാതി. നെല്ലിക്കുന്ന് വൈദ്യുതി ഓഫീസിലെ ലൈന്മാന് ചെറുവത്തൂർ സ്വദേശി ഗണേഷാണ് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കണ്ടാലറിയാവുന്ന വീട്ടുടമയാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ലൈൻമാൻ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.