വിദ്യാനഗറിൽ 17 കാരിയെ പീഡനത്തിരയാക്കി പലർക്കും കാഴ്ചവച്ചെന്ന കേസ്
വിദ്യാനഗര്‍: വിവാഹ വാഗ്ദാനം നല്കി 17കാരിയെ പീഡിപ്പിക്കുകയും പിന്നീട് പലർക്കും കാഴ്ചവക്കുകയും ചെയ്തെന്ന കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അൻസാറുദ്ദീൻ (29), മുഹമ്മദ് ജലാലുദ്ദീൻ (33), ടിഎസ് മുഹമ്മദ് ജാബിർ (28) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ബദിയഡുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ അബ്ദുല്‍ മുബശിറുല്‍ അറഫാത് (23), കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ പി ശഫീഖ് (34) എന്നിവർ അറസ്റ്റിലായിരുന്നു.
പരാതിയിൽ ആകെ 13 പേര്‍ക്കതിരെയാണ് പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുത്തിട്ടുള്ളത്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വാടക ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന 17കാരിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇക്കഴിഞ്ഞ ജൂലൈ 31ന് പെണ്‍കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ ഒരു ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയും പീന്നീടും കാണാതാവുകയും ചെയ്തതോടെയാണ് സംഭവം അറിയുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.
ആദ്യം അറഫാത് പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയെന്നും പിന്നീട് സുഹൃത്തുക്കളായ നാല് പേര്‍ക്ക് കാഴ്ചവച്ചെന്നും പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇവര്‍ കൂടാതെ മറ്റ് എട്ട് പേര് കൂടി പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയെന്നാണ് വിവരം. കേസിൽ പിടിയിയിലാവാനുള്ള ബാക്കിയുള്ളവർ ഒളിവിലാണെന്നാണ് സൂചന.