ശസ്ത്രക്രിയ വേണമെങ്കിൽ കൈക്കൂലി നൽകണം; പത്തനംതിട്ടയിൽ സർക്കാർ ഡോക്ടറെ വിജിലൻസ് കയ്യോടെ പിടികൂടി
പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ നേത്രരോഗ വിദഗ്ദ്ധനെ വിജിലൻസ് പിടികൂടി. പത്തനംതിട്ട ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധനായ ഷാജി മാത്യൂസാണ് അറസ്റ്റിലായത്. ശസ്ത്രക്രിയയ്ക്കായി എത്തുന്ന രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് എത്തിയത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ രോഗിയുടെ മകന്റെ കയ്യിൽ നിന്നും 3000രൂപ ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഒ പിയിൽ വച്ച് ഈ പണം വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.