ഇന്ത്യയോട് ഏറ്റുമുട്ടാൻ ഇനി ചൈനയും പാകിസ്ഥാനും വിറയ്ക്കും, ആവനാഴിയിൽ എത്തുന്നത് മാരക പ്രഹരശേഷിയുള്ള ആയുധങ്ങളും ഡ്രോണുകളും
ന്യൂഡൽഹി: അതിർത്തിയിൽ ചൈനയ്ക്കെതിരായ പ്രതിരോധ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ സൈന്യം കൂടുതൽ ആയുധങ്ങൾ വാങ്ങുന്നു. ഡ്രോണുകൾ, ഭാരം കുറഞ്ഞ ടാങ്കുകൾ എന്നിവ ഉൾപ്പടെയാണ് വാങ്ങുന്നത്. കരാൻ ഒപ്പിട്ട് ഒരുവർഷത്തിനുള്ളിൽ ഓർഡറുകൾ പൂർത്തീകരിക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന പ്രധാന വ്യവസ്ഥ. അടിയന്തര സംഭരണത്തിനുള്ള ഫാസ്റ്റ് ട്രാക്ക് നടപടിക്ക് കീഴിൽ തദ്ദേശീയമായി നിർമ്മിക്കുന്നവയാണ് വാങ്ങുന്നത്.ലക്ഷ്യം കണ്ടെത്തൽ, തിരിച്ചറിയൽ, ശത്രുക്കളുടെയും അവരുടെ വാഹനവ്യൂഹങ്ങളുടെയും ചലനം നിരീക്ഷിക്കൽ എന്നിവ സാദ്ധ്യമാക്കുന്ന ഹൈ റെസല്യൂഷൻ ചിത്രങ്ങൾ ലഭ്യമാക്കുന്ന ഏറ്റവും പുതുതലമുറ ഡോണുകളാണ് സൈന്യം കൂടുതൽ സംഭരിക്കുന്നത്. ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കൂടുതലും ചെങ്കുത്തായ മലനിരകളായതിനാലാണ് ഇത്. ഡ്രോണുകൾക്കൊപ്പം 1000 നിരീക്ഷണ കോപ്റ്ററുകളും സൈന്യം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്.അമേരിക്കയിൽ നിന്ന് ആക്രമണ ശേഷിയുള്ള പ്രെഡേറ്റർ-ബി ഡ്രോണുകൾ വാങ്ങാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചിരുന്നു. ഉയർന്ന് പറന്ന് നിരീക്ഷിക്കുന്നതിനൊപ്പം ആക്രമിക്കാനും ഇത്തരം ഡ്രോണുകൾക്ക് കഴിവുണ്ട്. ഇറാക്ക്, അഫ്ഗാൻ, സിറിയൻ യുദ്ധങ്ങളിൽ അമേരിക്ക വ്യോമാക്രമണത്തിന് പ്രെഡേറ്റർ ബി ഡ്രോണുകളാണ് ഉപയോഗിച്ചിരുന്നത്.ശത്രുവിന്റെ ചെറുനീക്കങ്ങൾ പോലും മനസിലാക്കാൻ ഇവയ്ക് കഴിയും. ചൈനയുടെ പക്കൽ നിരീക്ഷണത്തിനും ആക്രമണത്തിനും ശേഷിയുള്ള വിങ് ലൂക്ക് -2 ഡ്രോണുകൾ ഇപ്പോഴുണ്ട്. ഇതിൽ നാലെണ്ണം ചൈന പാകിസ്ഥാന് നൽകാൻ തയ്യാറെടുക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രെഡേറ്റർ-ബി ഡ്രോണുകൾ വാങ്ങാൻ അടിയന്ത പ്രാധാന്യത്തോടെ തീരുമാനിച്ചത്.നിലവിൽ അതിർത്തിയിൽ ചൈനയുടെ ഏതുതരത്തിുള്ള നീക്കവും പ്രതിരോധിക്കാൻ തക്ക കരുത്ത് ഇന്ത്യൻ സൈന്യത്തിനുണ്ട്. പിനാക റോക്കറ്റ് സംവിധാനങ്ങൾ, ധനുഷ് ഗൺ സിസ്റ്റം, കെ –9 വജ്ര, അൾട്രാ ലൈറ്റ് ഹോവിറ്റ്സർ എന്നീ അത്യാധുനിക സംവിധാനങ്ങളും അടുത്തകാലത്ത് സൈന്യം ഉൾപ്പെടുത്തിയിട്ടുണ്ട്, അതിർത്തിയിൽ ചൈന ആയുധ വിന്യാസം തുടങ്ങിയതോടെയാണ് ഇന്ത്യയും കൂടുതൽ ആയുധങ്ങൾ വിന്യസിച്ചുതുടങ്ങിയത്.