തണുപ്പ്കാലത്തെ ചർമ്മ സംരക്ഷണം അത്ര എളുപ്പമല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
വേനൽ കാലം പോലെ തന്നെ ശെെത്യകാലത്തും മുഖം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. തണുപ്പ് കാലത്ത് ചർമ്മം ശ്രദ്ധിച്ചില്ലെങ്കിൽ ചർമ്മം പെട്ടെന്ന് വരണ്ട് പോകുന്നതിന് കാരണമാകുന്നു. ചർമ്മം വരണ്ട് പോകുന്നതാണ് മിക്കവരുടെയും പ്രധാന പ്രശ്നം. ഉണങ്ങിയ ചർമ്മമുള്ളവർ തണുപ്പ് കാലത്ത് സോപ്പ് ഒഴിവാക്കി പകരം കടലമാവോ മറ്റോ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതുപോലെ ശെെത്യകാലത്ത് വീട്ടിൽ ഇരുന്ന് തന്നെ ചർമ്മം സംരക്ഷിക്കാൻ ചില ഫേസ് പാക്കുകൾ നിർമ്മിക്കാൻ കഴിയും. അവ അങ്ങനെയെന്ന് നോക്കാം.മഞ്ഞളും തെെരുംശെെത്യകാലത്ത് രണ്ട് സ്പൂൺ തെെര് എടുത്ത് അതിൽ ഒരു നുള്ള് മഞ്ഞൾ ചേർക്കുക. നന്നായി ഇളക്കി 15 മുതൽ 20 മിനിട്ട് വരെ മുഖത്ത് പുരട്ടുക.അതിനും ശേഷം ചെറുചൂടു വെള്ളത്തിൽ കഴുകുക. ലാക്റ്റിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്ന തെെര് ചത്ത കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. മഞ്ഞളിന് ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. അതിനാൽ ഇവ നമ്മുടെ ചർമ്മത്തിന് വളരെ നല്ലതാണ്.അവോക്കാഡോയും തേനുംധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിരിക്കുന്ന അവോക്കാഡോ ചർമ്മത്തെ മോയ്ചറെെസ് ചെയ്യാൻ സഹായിക്കും. ശെെത്യകാലത്ത് ഉണ്ടാക്കുന്ന ചൊറിച്ചിൽ ഇല്ലാതാക്കാൻ തേൻ സഹായിക്കുന്നു. ഒരു പാത്രത്തിൽ രണ്ട് സ്പൂൺ അവോക്കാഡോ പൾപ്പും ഒരു സ്പൂൺ തേനും ഒരു സ്പൂൺ റോസ് വാട്ടറും ചേർത്ത് പേസ്റ്ര് രൂപത്തിലാക്കി 10 മുതൽ 15 മിനിട്ട് വരെ മുഖത്ത് വച്ച ശേഷം കഴുകി കളയുക.പപ്പായശരീരത്തിനും മുഖത്തിനും ഒരു പോലെ മികച്ചതാണ് പപ്പായ. പപ്പായ കഴിക്കുന്നതും മുഖത്ത് പുരട്ടുന്നതും നല്ലതാണ്. ഇതിലെ എൺസെെമുകൾ ചീത്ത മൃത കോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. പഴുത്ത പപ്പായ കുറച്ചെടുത്ത് ഉടച്ച ശേഷം കുറച്ച് പാൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടി ഉണങ്ങുന്നത് വരെ വച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.